Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M. Appavu

2016 തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്;എം.​​​​​ അ​​​​​പ്പാ​​​​​വ് വി​​​​ജ​​​​യി​​​​ച്ച​​​​താ​​​​യി പ​​​​​ത്താം​​​​​ വ​​​​​ര്‍ഷം കോ​​​​ട​​​​തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ 2016 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി ഹൈ​ക്കോ​ട​തി വി​ധി.

തി​രു​ന​ൽ​വേ​ലി ജി​ല്ല​യി​ലെ രാ​ധാ​പു​രം മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ച്ച​ത് ഡി​എം​കെ നേ​താ​വ് എം. ​അ​പ്പാ​വ് ആ​ണെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ രേ​ഖ​ക​ളി​ൽ മാ​ത്രം ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ എം​എ​ൽ​എ​യാ​കാ​നു​ള്ള നി​യോ​ഗം​മാ​ത്ര​മാ​ണ് മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​കൂ​ടി​യാ​യ അ​ദ്ദേ​ഹ​ത്തി​നു ല​ഭി​ക്കു​ക.

2016 തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി ഐ.​എ​സ് ഇ​ന്‍​ബാ​ദു​രൈ​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ച ന​ട​പ​ടി​യാ​ണ് ജ​സ്റ്റി​സ് ജി. ​ജ​യ​ച​ന്ദ്ര​ന്‍ റ​ദ്ദാ​ക്കി​യ​ത്. 2016-21 കാ​ല​ഘ​ട്ട​ത്തി​ലെ എം​എ​ല്‍​എ​യാ​യി ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ല്‍ അ​പ്പാ​വു​വി​ന്‍റെ പേ​ര് ചേ​ർ​ക്ക​ണ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഇ​ന്‍​ബാ​ദു​രൈ​ക്ക് എം​എ​ല്‍​എ എ​ന്ന നി​ല​യി​ല്‍ ല​ഭി​ച്ച പ്ര​തി​ഫ​ലം അ​പ്പാ​വി​നു ന​ല്‍​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

49 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​ന്‍​ബാ​ദു​രൈ വി​ജ​യി​ച്ച​താ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ വോ​ട്ടെ​ണ്ണ​ലി​ല്‍, പ്ര​ത്യേ​കി​ച്ചും പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ല്‍ ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി അ​പ്പാ​വു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ 19, 20, 21 റൗ​ണ്ടു​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലും പോ​സ്റ്റ​ല്‍​ബാ​ല​റ്റി​ലും വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്താ​ൻ 2019 ല്‍ ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നെ​തി​രേ ഇ​ന്‍​ബാ​ദു​രൈ ഹൈ​ക്കോ​ട​തി​യി​ലും സു​പ്രീം​കോ​ട​തി​യി​ലും നി​യ​മ​യു​ദ്ധം തു​ട​ർ​ന്ന​തോ​ടെ വീ​ണ്ടും വോ​ട്ടെ​ണ്ണു​ന്ന​ത് വൈ​കി.

ഇ​തി​നി​ടെ 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും എം. ​അ​പ്പാ​വും ഇ​ൻ​ബാ​ദു​രൈ​യും ഏ​റ്റു​മു​ട്ടി. ഇ​ത്ത​വ​ണ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ അ​പ്പാ​വു സ്പീ​ക്ക​റാ​വു​ക​യും ചെ​യ്തു. നി​യ​മ​സ​ഭാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​സ് വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്ന 203 പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ ഇ​തോ​ടെ എ​ണ്ണി. 153 വോ​ട്ടു​ക​ള്‍ അ​നു​കൂ​ല​മാ​യ​തോ​ടെ 104 വോ​ട്ടു​ക​ള്‍​ക്ക് അ​പ്പാ​വു വി​ജ​യി​ച്ച​താ​യി ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ഐ​എ​ഡി​എം​കെ​യി​ൽ സ​ജീ​വ​മാ​യ ഇ​ന്‍​ബാ​ദു​രൈ​യെ 2025 ല്‍ ​രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

Latest News

Corehub Up